Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാമത് സമ്മേളനം നാളെ മുതൽ.

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാമത് സമ്മേളനം നാളെ മുതൽ.

തിരു.: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാമത് സമ്മേളനം നാളെ തുടങ്ങും.  പ്രധാനമായും നിയമ നിര്‍മ്മാണത്തിനായി ചേരുന്ന ഈ സമ്മേളനത്തില്‍ ആകെ 9 ദിവസമാണ് സഭ ചേരാന്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. 
         ആദ്യ ദിവസമായ ഒക്ടോബര്‍ 04-ാം തീയതി വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന മണ്ണിടിച്ചിലിന്റെ ഫലമായി ഉണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അന്നേ ദിവസത്തേക്ക് സഭ പിരിയും. സമ്മേളന കാലയളവില്‍ ബാക്കി എട്ട് ദിവസങ്ങളില്‍ ആറു ദിവസങ്ങള്‍ ഗവണ്മെന്റ് കാര്യങ്ങള്‍ക്കും രണ്ട് ദിവസങ്ങള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കുമായി നീക്കിവക്കും. ഒക്ടോബര്‍ 18-ാം തീയതി നടപടികള്‍ പൂര്‍ത്തീകരിച്ച് സമ്മേളനം അവസാനിപ്പിക്കുന്ന തരത്തിലാണ് കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement