Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ, നിയന്ത്രണം വിട്ട് മറിഞ്ഞു; അഞ്ച് വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്ക്.

വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ, നിയന്ത്രണം വിട്ട് മറിഞ്ഞു; അഞ്ച് വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്ക്.

തിരുവല്ല: നിരണത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ, നിയന്ത്രണം വിട്ട് റോഡ് വക്കിലെ കുഴിയിലേക്ക് മറിഞ്ഞ് അഞ്ച് വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കേറ്റു. മദ്യലഹരിയിൽ ആയിരുന്ന ഓട്ടോ ഡ്രൈവറെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. 
         ഇന്ന് വൈകുന്നേരം നാലു മണിയോടെ നിരണം വില്ലേജ് ഓഫീസിന് സമീപമായായിരുന്നു അപകടം. കടപ്ര ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ നിരണം വെട്ടിയിൽ ലക്ഷ്മി വിലാസത്തിൽ അശോക് കുമാർ (48) ആണ് അറസ്റ്റിലായത്. 
         വളഞ്ഞവട്ടം സ്റ്റെല്ലാ മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. അപകട സ്ഥലത്തിന് സമീപം പെയിന്റിംഗ് നടത്തിയിരുന്ന യുവാക്കൾ ഓടിയെത്തി കുട്ടികളെ രക്ഷപ്പെടുത്തി. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ അശോക് കുമാറിനെതിരെ പൊലീസ് കേസെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement