Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുമരകം ചുളഭാഗം - പൂങ്കശ്ശേരി പാലം തകർന്നു വീണു.

കുമരകം ചുളഭാഗം - പൂങ്കശ്ശേരി പാലം തകർന്നു വീണു.


കുമരകം: കുമരകം മൂന്നാം വാർഡിൽപ്പെട്ട പൂങ്കശേരി - ചൂളഭാഗം പാലം തകർന്നുവീണു. പാലത്തിൻ്റെ നടയുടെ കൽക്കട്ട് തകർന്നാണ് പാലം തോട്ടിൽ പതിച്ചത്. കൽക്കെട്ടിൻ്റെ അടിഭാഗത്തെ കല്ലുകൾ ഇളകിപ്പോയിട്ട് നാളേറെയായി. വിവിധ വാർത്താ മാധ്യമങ്ങൾ പാലത്തിൻ്റെ ശോച്യാവസ്ഥ പല തവണ റിപ്പോർട്ട് ചെയ്തിട്ടും പഞ്ചായത്തിൻ്റെ കണ്ണു തുറന്നില്ല. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് കരിങ്കൽ നടയും പിന്നാലെ പാലവും നിലം പാെത്തിയത്. ഇരുമ്പു കേഡറുകളിൽ ഇരുമ്പ്ഷീറ്റ്  നിരത്തിയായിരുന്നു പാലം നിർമ്മിച്ചിരുന്നത്. ഷീറ്റുകളും തുരുമ്പെടുത്ത് ദ്രവിച്ച നിലയിലാണ് അപകട സമയത്ത് പാലത്തിൻ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. കുമരകത്തെ പല പഞ്ചായത്തു റോഡുകളുടേയും പാലങ്ങളുടേയും അവസ്ഥ പരിതാപകരമാണെന്ന് നാട്ടുകാർ പറയുന്നു.


Post a Comment

0 Comments

Ad Code

Responsive Advertisement