Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുഖംമൂടി ധരിച്ചെത്തിയയാൾ മുഖത്ത് മുളകുപൊടി വിതറി 73കാരിയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു.

മുഖംമൂടി ധരിച്ചെത്തിയയാൾ മുഖത്ത് മുളകുപൊടി വിതറി 73കാരിയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു.

തിരുവല്ല: ഓതറയിൽ മുഖംമൂടി ധരിച്ച് എത്തിയയാൾ മുഖത്ത് മുളകുപൊടി വിതറി 73കാരിയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു. പഴയകാവ് മാമ്മൂട് മുരളി സദനത്തിൽ നരേന്ദ്രൻ നായരുടെ ഭാര്യ രത്നമ്മയുടെ മാലയാണ് കവർന്നത്. 
      ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. വീട്ടിലെ ഹാളിൽ ഇരിക്കുകയായിരുന്ന രത്നമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയശേഷം മാല പൊട്ടിച്ചു കടക്കുകയായിരുന്നു. സംഭവസമയം 80കാരനായ ഭർത്താവ് നരേന്ദ്രൻ നായർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മരുമകൾ മക്കളെ സ്കൂളിൽ വിടാനായി പുറത്ത് പോയിരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് തിരുവല്ല പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശത്തേത് അടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുകയാണെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement