Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വർണ്ണവിലയിൽ വൻ ഇടിവ്.

സ്വർണ്ണവിലയിൽ വൻ ഇടിവ്.

കോട്ടയം: സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില കുറഞ്ഞു. പവന് 960 രൂപ ഒറ്റയടിക്ക് കുറഞ്ഞതോടെ സ്വർണ്ണവില ഇന്ന് 57,000ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,640 രൂപയാണ്. 

         ഇന്നലെ 800 രൂപ കുറഞ്ഞിരുന്നു. രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് 1,760 രൂപയാണ്. ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലും ലെബനനും ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അന്താരാഷ്ട്ര സ്വർണ്ണവില കുറഞ്ഞത്. ഇന്നലെ വാർത്ത പുറത്തു വന്നതോടെ അന്താരാഷ്ട്ര സ്വർണ്ണവില 2640 ഡോളറിൽ എത്തിയിരുന്നു. ഇതാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 7,080 രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വർണ്ണത്തിന്റെ വില 5,850 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. രണ്ട് രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 96 രൂപയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement