Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ വേദിയില്‍ സംഘർഷം.

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ വേദിയില്‍ സംഘർഷം.


കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദിയില്‍ സംഘർഷം. കടയിരിപ്പ് ഗവ. എച്ച്എസ്എസ് സ്‌കൂളിലെ ബോക്‌സിങ് വേദിയിലാണ് സംഭവം. സംഘാടകരും രക്ഷിതാക്കളും തമ്മില്‍ ഏറ്റുമുട്ടി. ബോക്‌സിങ്ങ് കോര്‍ഡിനേറ്റര്‍ ഡോ. ഡി. ചന്ദ്രലാലിനെതിരെ രക്ഷിതാക്കളുടെ ഭാഗത്തു നിന്ന് പരാതി ഉയര്‍ന്നിരുന്നു.
        അതേസമയം, കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ സ്വര്‍ണ്ണമെഡല്‍ ജേതാവിനെ അയോഗ്യനാക്കി. സബ് ജൂനിയര്‍ 400 മീറ്റര്‍ ചാമ്പ്യന്‍ രാജനാണ് തിരിച്ചടി നേരിട്ടത്. ലൈന്‍ തെറ്റിച്ചോടിയതിനെ തുടര്‍ന്നാണ് മലപ്പുറത്തിന്റെ താരത്തിനെതിരെ നടപടി സ്വീകരിച്ചത്. തിരുവനന്തപുരം ജി.വി. രാജയിലെ സായൂജിന് സ്വര്‍ണ്ണം നല്‍കും. എട്ട് ദിവസമായി നടക്കുന്ന മേളയില്‍ വ്യാഴാഴ്ചയാണ് അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമായത്. 
        പ്രധാന വേദിയായ മഹാരാജാസ് കോളേജ് മൈതാനത്തിന് പുറമെ 16 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement