Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അവസാനം പി.പി. ദിവ്യക്കെതിരെ നടപടി എടുത്ത് സിപിഎം.

അവസാനം പി.പി. ദിവ്യക്കെതിരെ നടപടി എടുത്ത് സിപിഎം.


കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അദ്ധ്യക്ഷ പി.പി. ദിവ്യക്കെതിരെ അവസാനം നടപടി എടുത്ത് സിപിഎം. ജില്ലാ കമ്മിറ്റി അംഗമായ ദിവ്യയെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കി. 
        ഇന്ന് അടിയന്തരമായി ചേർന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. തെരഞ്ഞെടുപ്പ് കാലത്തെ ജനരോഷം കൂടി കണക്കിലെടുത്താണ് അവസാനം ഗത്യന്തരമില്ലാതെ പാർട്ടി സംഘടനാ നടപടി സ്വീകരിച്ചത്. സംഭവം നടന്ന് മൂന്നാഴ്ച‌കൾക്ക് ശേഷമാണ് നടപടി. നവീൻ ബാബുവിന്റെ മരണം വിവാദമായ ഘട്ടത്തിൽ ആദ്യം ദിവ്യയെ അനൂകൂലിച്ച് കണ്ണൂർ ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. അഴിമതിക്ക് എതിരായ സദുദ്യേശ്യപരമായ നിലപാട് എന്നായിരുന്നു കണ്ണൂർ സിപിഎമ്മിന്റെ ആദ്യ നിലപാട്. എന്നാൽ, ജനരോഷം ഉൾക്കൊണ്ട് കർശന നടപടി സ്വീകരിക്കുകയായിരുന്നു.
         പി.പി. ദിവ്യക്കെതിരെ എടുത്ത നടപടി സിപിഎം സംസ്ഥാന കമ്മിറ്റിയെ ഉടൻ അറിയിക്കും. അനുമതി ലഭിച്ചാൽ പി.പി. ദിവ്യ ഇനി മുതൽ ഇരണാവ് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചിലുള്ള ഒരു സാധാരണ പാർട്ടി അംഗമായി തുടരേണ്ടി വരും.

Post a Comment

0 Comments

Ad Code

Responsive Advertisement