Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി.

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി.


പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി. ഇന്ന് മുതല്‍ 10 ദിവസം പ്രത്യേക പൂജകള്‍ നടക്കും. നവംബർ 13, 14, 15 തീയതികളിലാണ് രഥോത്സവം. കല്‍പ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ രാവിലെ 10.15നും 12നും ഇടയിലായിരുന്നു കൊടിയേറ്റ്. 16ന് രാവിലെ കൊടിയിറങ്ങും. ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ മൂന്ന് സ്‌ഥാനാർത്ഥികളും ചടങ്ങുകള്‍ക്ക് സാക്ഷികളാവാൻ എത്തിയിരുന്നു.
          നേരത്തെ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയത് കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്തായിരുന്നു. നവംബര്‍ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബര്‍ 20ലേക്കാണ് മാറ്റിവെച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement