Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു.

ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു.


ശ്രീനഗർ: ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ കരസേന ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായ നായിബ് സുബേദാര്‍ രാകേഷ് കുമാറാണ് കൊല്ലപ്പെട്ടത്.
        കിഷ്ത്വാര്‍ ജില്ലയിലെ ചാസ് വനമേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകര സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യവും 11 റാഷ്ട്രീയ റൈഫില്‍സ് സംഘവും സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചത്. ഡാച്ചിഗാമിനും നിഷാത്തിനും ഇടയില്‍ രാവിലെ ഒന്‍പതു മണിയോടെയാണ് സൈന്യം എത്തിയത്. പിന്നാലെ സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ശ്രീനഗറിലെ ഹര്‍വാനിയിലും ഇന്ന് ഏറ്റുമുട്ടല്‍ നടന്നിരുന്നു. സബര്‍വാന്‍ വനമേഖലയില്‍ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്നു കണ്ടായിരുന്നു സൈനിക നടപടി.

Post a Comment

0 Comments

Ad Code

Responsive Advertisement