Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കൂൾ ​കായികമേള: ​ഗെയിംസ് കിരീടം തിരുവനന്തപുരത്തിന്.

സ്കൂൾ ​കായികമേള: ​ഗെയിംസ് കിരീടം തിരുവനന്തപുരത്തിന്.


കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിലെ ​ഗെയിംസിൽ വിഭാഗത്തിൽ തിരുവനന്തപുരം ചാമ്പ്യന്മാർ. കായികമേളയില്‍ ഗെയിംസ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 1213 പോയിന്റ് നേടിയാണ് തിരുവനന്തപുരം കിരീടം ചൂടിയത്. 144 സ്വര്‍ണ്ണവും 88 വെള്ളിയും 100 വെങ്കലവുമായാണ് തലസ്ഥാനം ചാമ്പ്യന്മാരായത്.
        73 സ്വര്‍ണ്ണവും 56 വെള്ളിയും 75 വെങ്കലവുമായി 744 പോയിന്റോടെ തൃശ്ശൂര്‍ രണ്ടാമതെത്തി. മൂന്നാം സ്ഥാനത്തെത്തിയ കണ്ണൂരിന് 67 സ്വര്‍ണ്ണവും 61 വെള്ളിയും 66 വെങ്കലവുമായി 673 പോയിന്റാണ് ലഭിച്ചത്. 568 പോയിന്റോടെ മലപ്പുറം നാലാമതും 522 പോയിന്റോടെ പാലക്കാട് അഞ്ചാമതുമെത്തി. ഗെയിംസിലെ 526 ഇനങ്ങളും ശനിയാഴ്ചയോടെ പൂര്‍ത്തിയായിരുന്നു. നേരത്തേ അക്വാട്ടിക്സിലും തിരുവനന്തപുരം ചാമ്പ്യന്മാരായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement