Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് നഴ്സിങ് വിദ്യാര്‍ത്ഥിനി മരിച്ചു.

ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് നഴ്സിങ് വിദ്യാര്‍ത്ഥിനി മരിച്ചു.

പത്തനംതിട്ട: ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണു പരിക്കേറ്റ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു. തിരുവനന്തപുരം അയിരൂർപാറ രാമപുരത്തുപൊയ്ക ശിവം വീട്ടില്‍ സജീവ്, രാധാമണി ദമ്പതികളുടെ മകള്‍ അമ്മു സജീവ് (21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.
          ചുട്ടിപ്പാറ ഗവ. നഴ്സിങ് കോളജിലെ 4ാം വർഷ വിദ്യാർത്ഥിനി ആയിരുന്നു അമ്മു. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നാണ് അമ്മു വീണത്. വീഴ്ചയില്‍ പരിക്കേറ്റ അമ്മുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു. സഹോദരൻ: അഖില്‍ സജീവ്.

Post a Comment

0 Comments

Ad Code

Responsive Advertisement