ചാമ്പ്യൻസ് ബോട്ട് ലീഗിന് ഇന്ന് താഴത്തങ്ങാടിയിൽ തുടക്കം.
കോട്ടയം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെയ്ക്കപ്പെട്ട ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾക്ക് ഇന്ന് താഴത്തങ്ങാടിയിൽ തുടക്കം. മുൻ വർഷങ്ങളെ അപേക്ഷിച്ച് 12ൽ നിന്ന് ആറായി വെട്ടിച്ചുരുക്കിയാണ് സിബിഎൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. താഴത്തങ്ങാടിക്ക് പുറമെ കൈനകരി, പാണ്ടനാട്, കരുവാറ്റ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. നവംബർ 16 മുതൽ എല്ലാ ശനിയാഴ്ചകളിലുമാകും മത്സരങ്ങൾ. ഡിസംബര്‍ 21ന് കൊല്ലം പ്രസിഡന്റ് ട്രോഫിയോടെയായിരിക്കും സിബിഎല്‍ സമാപിക്കുക. കോട്ടയത്തിന് വടക്കുള്ള എല്ലാ മത്സരങ്ങളും ഉൾപ്പടെ ആറ് വേദികൾ ഒഴിവാക്കി നടത്തുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ നെഹ്രു ട്രോഫി ജലോത്സവത്തിൽ ആദ്യ ഒമ്പതു സ്ഥാനങ്ങളിലെത്തിയ ചുണ്ടൻ വള്ളങ്ങളും ടീമുകളുമാണ് മത്സരിക്കുന്നത്.
ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ സംസ്ഥാന തല ഉദ്ഘാടനവും 123ാമത് കോട്ടയം മത്സരവള്ളം കളിയുടെ ഉദ്ഘാടനവും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കും. മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. കലക്ടർ ജോൺ വി. സാമുവൽ പതാക ഉയർത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മാലിന്യമുക്ത പ്രതിജ്ഞ ചെയ്യും. ഫ്രാൻസിസ് ജോർജ് എംപി ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ജില്ല പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് സമ്മാനദാനം നിർവ്വഹിക്കും.
താഴത്തങ്ങാടി വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങൾക്കു പുറമേ പതിനഞ്ചിലധികം ചുണ്ടൻ ഇതരവള്ളങ്ങളും മത്സരിക്കും. സിബിഎൽ മത്സരത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ വിനോദ സഞ്ചാരവകുപ്പാണ് ഒരുക്കുന്നത്. ചുണ്ടൻ വള്ളങ്ങൾക്കുള്ള സമ്മാനവും മറ്റ് ആനുകൂല്യങ്ങൾക്കുള്ള തുകയും വകുപ്പ് നൽകും. വള്ളംകളി സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായി. ട്രാക്കിലും പാലങ്ങളിലും അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങൾ എല്ലാം നീക്കി. വള്ളംകളിയ്ക്കുള്ള സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമായി 230 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. നാലു സ്പീഡ് ബോട്ടുകളും രണ്ടു മോട്ടോർ ബോട്ടുകളിലുമായി പൊലീസ് പെട്രോളിങ് നടത്തും. സ്റ്റാർട്ടിങ് പോയിന്റിലും ഫിനിഷിങ് പോയിന്റിലും കൂടുതൽ പൊലീസിനെ വിന്യസിച്ച് സുരക്ഷ ഉറപ്പാക്കും.
മന്ത്രി ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. വള്ളംകളി ട്രാക്കിന്റെ ഭാഗത്ത് ചെറുവള്ളങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. ട്രാക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിച്ചാൽ പൊലീസ് കർശന നടപടി സ്വീകരിക്കും. അഗ്നിരക്ഷാ സേനയുടെ വിപുലമായ സേവനവും ലഭ്യമാക്കികിയിട്ടുണ്ട്.
ചെറുവള്ളങ്ങളുടെ മത്സരം കോട്ടയം വെസ്റ്റ് ക്ലബിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് സംഘടിപ്പിക്കുക. 15ലധികം ചുണ്ടൻ ഇതരവള്ളങ്ങൾ രജിസ്റ്റർ മത്സരത്തിനായി ചെയ്തിതിട്ടുണ്ട്. വള്ളങ്ങൾ ട്രാക്ക് തെറ്റിച്ച് മത്സരിച്ചാൽ ആ വള്ളങ്ങളെ അയോഗ്യരാക്കും.
നവംബർ 16ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജലോത്സവം ആരംഭിക്കും. ചുണ്ടൻ വള്ളങ്ങളുടെ മാസ്ഡ്രിൽ, കലാപരിപാടികൾ എന്നിവ നടക്കും.
0 Comments