Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആഴ്ചകളായി ആലപ്പുഴയുടെ പല പ്രദേശങ്ങളിലും രാത്രി വിലസുന്നത് കുറുവാ സംഘമെന്ന് സ്ഥിരീകരണം.

ആഴ്ചകളായി ആലപ്പുഴയുടെ പല പ്രദേശങ്ങളിലും രാത്രി വിലസുന്നത് കുറുവാ സംഘമെന്ന് സ്ഥിരീകരണം.

ആലപ്പുഴ: ആഴ്ചകളായി ആലപ്പുഴയുടെ പല പ്രദേശങ്ങളിലും രാത്രി വിലസുന്നത് കുറുവാ സംഘമെന്ന് പോലീസ്. എന്നാല്‍, മോഷ്ടാക്കളെക്കുറിച്ച്‌ ഒരു തുമ്പ് പോലും ലഭിച്ചിട്ടില്ല.
        ആലപ്പുഴ ജില്ലയിൽ നാലിടത്താണ് കുറവാ സംഘത്തിന്റെ മോഷണശ്രമം ഉണ്ടായത്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പോലീസ് അറിയിച്ചു. കുറുവാ സംഘം ചെറുകുടുംബങ്ങളെയാണ് ലക്ഷ്യം വെക്കുന്നതെന്ന് പോലീസ് പറഞ്ഞു. റെയിൽവേ സ്റ്റേഷനും പരിസരത്തും തമ്പടിച്ച ശേഷം മോഷണം നടത്തുകയാണ് പതിവ്. ശരീരം മുഴുവൻ എണ്ണ പുരട്ടി, മുഖം തോർത്തു കൊണ്ട് മറച്ചാണ് കുറുവാ സംഘത്തിലെ അംഗങ്ങൾ മോഷണം നടത്താൻ എത്തുന്നത്. ശബരിമല സീസണോടനുബന്ധിച്ച് പോലീസിൻ്റെ ശ്രദ്ധ മാറുമ്പോഴാണ് ഇവരുടെ ശല്യം കൂടുതൽ കണ്ടുവരുന്നതെന്ന് ഡിവൈഎസ്പി പറഞ്ഞു.
       പുന്നപ്ര വടക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ വ്യാഴാഴ്ചയും കുറുവ സംഘമെത്തിയിരുന്നു. മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിച്ച യുവാവിന് പരിക്കേൽക്കുകയും ചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് പ്ലാംപറമ്പില്‍ വിപിന്‍ ബോസിന് (26) ആണ് കുറുവാ സംഘവുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റത്.

Post a Comment

0 Comments

Ad Code

Responsive Advertisement