Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

താഴത്തങ്ങാടി സിബിഎൽ മത്സരം: പ്രതിഷേധത്തെ തുടർന്ന് പൂർത്തിയാക്കാനായില്ല.

താഴത്തങ്ങാടി സിബിഎൽ മത്സരം: പ്രതിഷേധത്തെ തുടർന്ന് പൂർത്തിയാക്കാനായില്ല.

കോട്ടയം: താഴത്തങ്ങാടി ആറ്റിൽ നടന്ന പ്രഥമ ബോട്ട് ലീഗ് (സിബിഎൽ) പ്രതിഷേധത്തെ തുടർന്ന് പൂർത്തിയാക്കാനായില്ല. കുമരകം ടൗൺ ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ ട്രാക്കിനു കുറുകെയിട്ട് മത്സരം  തടസ്സപ്പെടുത്തുകയായിരുന്നു. 
        കുമരകം ടൗൺ ബോട്ട് ക്ലബ്, ഒന്നാം ഹീറ്റ്സിൽ മത്സരിച്ച് വള്ളപ്പാടുകൾക്ക് ഫിനിഷ് ചെയ്തെങ്കിലും സമയത്തിൻ്റെ അടിസ്ഥാനത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി ഫൈനൽ യോഗ്യത നേടാനായില്ല. മത്സരം തുടങ്ങി പാതിവഴിയിൽ ശക്തമായ മഴ പെയ്തത് തങ്ങളുടെ മികച്ച സമയം കുറിക്കുന്നതിനെ ബാധിച്ചെന്നും അതിനാൽ, ഒന്നാം ഹീറ്റ്സ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടാണ് വള്ളം ട്രാക്കിനു കുറുകെയിട്ട് പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടർന്ന് സംഘർഷം ഉടലെടുക്കുകയുമായിരുന്നു. ഫിനിഷിംഗ് പോളുകൾ ഉൾപ്പടെ പിഴുതെറിയപ്പെട്ടു. തുടർന്ന് സമയം വൈകിയതിനാൽ വള്ളംകളി ഉപേക്ഷിച്ചതായി അധികൃതർ അറിയിക്കുകയായിരുന്നു.


Post a Comment

0 Comments

Ad Code

Responsive Advertisement