Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാതോലിക്കാ ബാവായ്ക്ക് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ബഹുമതി സമ്മാനിച്ചു.

കാതോലിക്കാ ബാവായ്ക്ക് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ബഹുമതി സമ്മാനിച്ചു.


പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് റഷ്യന്‍ സഭയുടെ 'ദ ഓര്‍ഡര്‍ ഓഫ് ഗ്ലോറി ആന്‍ഡ് ഹോണര്‍' ബഹുമതി സമ്മാനിച്ചു. റഷ്യൻ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിനിധി  മെത്രാപ്പൊലിത്തന്‍ ആന്റണിയാണ് ബഹുമതി പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സമ്മാനിച്ചത്. 2021 ഒക്‌ടോബര്‍ 15ന് മലങ്കര സഭയുടെ പരമാദ്ധ്യക്ഷനായി ചുമതലയേറ്റ പരിശുദ്ധ കാതോലിക്കാ ബാവാ മതാന്തര സൗഹൃദം വളര്‍ത്തുവാനും സഭകള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുവാനും നല്‍കിയ നേതൃത്വം പരിഗണിച്ചാണ് ബഹുമതി.
       പരുമല പള്ളിയിൽ നടന്ന സമ്മേളനം മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത  ഉദ്ഘാടനം ചെയ്തു. പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി സമൂഹത്തില്‍ സ്‌നേഹം പകര്‍ന്ന് വിദ്വേഷമകറ്റുന്ന ആചാര്യ ശ്രേഷ്ഠനാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനും സാമൂഹിക നീതിക്കുമായി പരിശുദ്ധ കാതോലിക്കാ ബാവ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണെന്നും മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.
        സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍  വൈദികട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. സ്റ്റെഫാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement