Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രെയിൻ തട്ടി നാലു പേർ മരിച്ചു.

ട്രെയിൻ തട്ടി നാലു പേർ മരിച്ചു.

പാലക്കാട്: ട്രെയിൻ തട്ടി നാലു പേർ മരിച്ചു. തമിഴ്നാട് സ്വദേശികളായ റെയിൽവേ ശുചീകരണ കരാർ തൊഴിലാളികളാണ് മരിച്ചത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടം. ട്രെയിൻ വരുന്നത് തൊഴിലാളികൾ അറിഞ്ഞിരുന്നില്ല എന്നാണ് പ്രാഥമിക വിവരം. ട്രെയിൻ വരുമ്പോൾ നാലു പേരും പാളത്തിൽ ജോലിയിലായിരുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് ലക്ഷ്മണൻ, വല്ലി, റാണി, ലക്ഷ്മണൻ എന്നു പേരുള്ള മറ്റൊരാൾ എന്നിവരെ ഇടിച്ചിട്ടത്. 
         ഭാരതപ്പുഴ മുറിച്ചു കടക്കുന്ന പാലത്തിന് മുകളിലൂടെ നടക്കുമ്പോൾ പെട്ടെന്ന് കേരള എക്സ്പ്രസ് കടന്നു വരുകയായിരുന്നു. ഇവരിൽ മൂന്നു പേരെ ട്രെയിൻ തട്ടുകയും ഒരാൾ പുഴയിലേക്ക് വീഴുകയുമായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിലാണ് പുഴയിൽ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.
        തമിഴ്നാട് വിഴിപുരം സ്വദേശികളാണ് മരിച്ചവർ. ട്രാക്കിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ പെട്ടെന്ന് ട്രെയിൻ എത്തുകയായിരുന്നു. ട്രെയിൻ വരുന്നത് കണ്ട് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും അപകടം സംഭവിക്കുകയായിരുന്നു. രണ്ടു പേരുടെ മൃതദേഹങ്ങൾ റെയിൽവേ ട്രാക്കിൽ നിന്നു തന്നെ ലഭിച്ചു. രണ്ടു പേർ പുഴയിലേയ്ക്ക് വീണതായാണ് വിവരം. ഇതിൽ ഒരാളുടെ മൃതദേഹം ലഭിച്ചുവെന്നാണ് അവസാനം ലഭിക്കുന്ന വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement