Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നവീന്‍ ബാബുവിന്റെ മരണം; പി.പി. ദിവ്യയെ രക്ഷിക്കാന്‍ സിപിഎം നേതൃത്വം ശ്രമം നടത്തുന്നതായി ആരോപണം.

നവീന്‍ ബാബുവിന്റെ മരണം; പി.പി. ദിവ്യയെ രക്ഷിക്കാന്‍ സിപിഎം നേതൃത്വം ശ്രമം നടത്തുന്നതായി ആരോപണം.


കണ്ണൂർ: നവീന്‍ ബാബുവിന്റെ മരണത്തിൽ അറസ്റ്റിലായ പി.പി. ദിവ്യയെ രക്ഷിക്കാന്‍ സിപിഎം നേതൃത്വം ശ്രമം നടത്തുന്നതായി ആരോപണം. മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങിയ ദിവ്യയെ തളിപറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമ്പോള്‍, കൊലക്കേസ് പ്രതിയായ എസ്എഫ്ഐ നേതാവും സിപിഎം പ്രവര്‍ത്തകരും അഭിഭാഷകരെന്ന വ്യാജേന മജിസ്‌ട്രേറ്റിന്റെ വസതിയിൽ എത്തിയിരുവെന്ന് കെ.എസ്.യു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി. മുഹമ്മദ് ഷമ്മാസ് കണ്ണൂര്‍ ഡിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 
       ദിവ്യയ്ക്ക് എല്ലാ സഹായവും സിപിഎം ചെയ്തു കൊടുക്കുന്നു എന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. 2016ല്‍ പാപ്പിനിശേരി അരോളിയില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസിലെ എട്ടാം പ്രതി വിഷ്ണു ദേവാണ് ദിവ്യയോടൊപ്പം ഉണ്ടായിരുന്നത്. ബിജെപിയ്ക്ക് ഇതില്‍ പ്രശ്‌നമുണ്ടാവില്ല. കൊടകര കുഴല്‍പണ കേസ് സിപിഎമ്മുമായി ഒത്തുതീര്‍ക്കുന്ന തിരക്കിലാണ് അവര്‍. 
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ സന്തത സഹചാരിയാണ് വിഷ്ണുദേവ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് എം.വി. ജയരാജന്റെ കൂടെ പ്രചരണത്തിനായി നിഴന്‍ പോലെ ഉണ്ടായതാണ് വിഷ്ണുദേവ്. ഇയാള്‍ക്കെതിരെയുള്ള കൊലക്കേസിന്റെ വിചാരണ കോടതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. സിപിഎമ്മിലെ പല നേതാക്കള്‍ക്കും വിഷ്ണു ദേവുമായി ബന്ധമുണ്ടെന്ന് ഷമ്മാസ് ആരോപിച്ചു. ദിവ്യയെ ജയിലില്‍ സന്ദര്‍ശിച്ചവരില്‍ സിപിഎം നേതാക്കളും ജനപ്രതിനിധികളുമുണ്ട്. ക്രൈംബ്രാഞ്ച് ഓഫീസില്‍ കഴിഞ്ഞ ദിവസം ദിവ്യയെ ചോദ്യം ചെയ്യുമ്പോള്‍ ഉച്ചഭക്ഷണം എത്തിച്ചു കൊടുത്തത് ബ്ലോക്ക് പ്രസിഡന്റ് ഷാജര്‍ ഔദ്യോഗിക വാഹനത്തിലെത്തിയാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement