Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍പൊടി വിതറുന്നതും ആചാരമല്ലെന്നും അത് അനുവദിക്കരുതെന്നും ഹൈക്കോടതി.

ശബരിമല മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍പൊടി വിതറുന്നതും ആചാരമല്ലെന്നും അത് അനുവദിക്കരുതെന്നും ഹൈക്കോടതി.


കൊച്ചി: ശബരിമല മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍പൊടി വിതറുന്നതും ആചാരമല്ലെന്നും അത് അനുവദിക്കരുതെന്നും ഹൈക്കോടതി. ഇതൊന്നും ആചാരത്തിന്റെ ഭാഗമല്ലെന്ന് തന്ത്രിയും പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
         മാളികപ്പുറത്ത് വസ്ത്രങ്ങള്‍ എറിയുന്നത് നിർത്തണം. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് മറ്റു ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യങ്ങള്‍ ഭക്തരെ അറിയിക്കാൻ അനൗണ്‍സ്മെന്റ് നടത്തണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ശബരിമലയില്‍ വ്ലോഗര്‍മാര്‍ വിഡിയോ ചിത്രീകരിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചടങ്ങുകള്‍ ചിത്രീകരിക്കാൻ ദേവസ്വം ബോര്‍ഡിന്‍റെ അനുമതി വാങ്ങാമെന്നും കോടതി വ്യക്തമാക്കി.
     അതേസമയം, മാളികപ്പുറം ക്ഷേത്രത്തിൽ ഉരുട്ടുന്നതിനായി തേങ്ങ വിൽക്കാൻ ദേവസ്വം ബോർഡ് ടെൻഡർ കൊടുത്തിരിക്കുകയാണ് എന്നതാണ് വിരോധാഭാസം.

Post a Comment

0 Comments

Ad Code

Responsive Advertisement