Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഐടിഐകളിൽ രണ്ട് ദിവസത്തെ ആർത്തവ അവധി.

ഐടിഐകളിൽ രണ്ട് ദിവസത്തെ ആർത്തവ അവധി.

തിരു.: ഐടിഐകളില്‍ മാസത്തില്‍ രണ്ട് ദിവസത്തെ ആര്‍ത്തവ അവധി എന്ന സുപ്രധാന തീരുമാനവുമായി വിദ്യാഭ്യാസമന്ത്രി. ഐടിഐ ട്രെയിനികളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് മന്ത്രി വി. ശിവന്‍കുട്ടിയുടെ തീരുമാനം. കൂടാതെ ഐടിഐകളില്‍ ശനിയാഴ്ച അവധി ദിവസവുമാക്കിയിട്ടുണ്ട്. ഇതുമൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഐടിഐ ഷിഫ്റ്റുകള്‍ പുനര്‍നിശ്ചയിക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5.30 വരെയും ആയിരിക്കും. ട്രെയിനികള്‍ക്ക് ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവര്‍ക്ക് ഷോപ്പ് ഫ്ലോര്‍ ട്രെയിനിങ്, ഹ്രസ്വകാല പരിശീലന കോഴ്‌സുകള്‍ എന്നിവയ്ക്കായും മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായും ശനിയാഴ്ചകള്‍ ഉപയോഗപ്പെടുത്താമെന്നും മന്ത്രി വ്യക്തമാക്കി.
        ഇന്നത്തെ കാലത്ത് എല്ലാ മേഖലകളിലും സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളില്‍ പോലും വനിതാ ട്രെയിനികള്‍ നിലവിലുണ്ട്. ഇവയെല്ലാം പരിഗണിച്ചാണ് ഐടിഐകളിലെ വനിതാ ട്രെയിനികള്‍ക്ക് ആര്‍ത്തവ അവധിയായി മാസത്തില്‍ രണ്ട് ദിവസം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement