Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കൂള്‍ ബസ് കാട്ടാന പടയപ്പയ്ക്ക് മുൻപില്‍പ്പെട്ടു.

സ്കൂള്‍ ബസ് കാട്ടാന പടയപ്പയ്ക്ക് മുൻപില്‍പ്പെട്ടു.


ഇടുക്കി: വിദ്യാർത്ഥികളുമായി എത്തിയ സ്കൂള്‍ ബസ് പടയപ്പയ്ക്ക് മുൻപില്‍പ്പെട്ടു. നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയില്‍ ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവമുണ്ടായത്. 
         സ്കൂള്‍ വിട്ട് വരുന്നതിനിടെ ബസ് പടയപ്പയുടെ മുന്നില്‍ പെടുകയായിരുന്നു. ആനയെ കണ്ടതോടെ സ്കൂള്‍ ബസ് നിർത്തിയിട്ടു. എന്നാല്‍, ബസിന് നേരെ പടയപ്പ പാഞ്ഞടുത്തു. ഈ സമയത്ത് കുട്ടികള്‍ ഭീതിയോടെ നിലവിളിച്ചു. പിന്നീട് ബസ് പിറകോട്ടെടുത്താണ് ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഈ സമയത്ത് ഒരു ബൈക്ക് യാത്രക്കാരനും കാട്ടാനയുടെ മുന്നില്‍പ്പെട്ടിരുന്നു. അയാള്‍ ബൈക്ക് പിറകോട്ടെടുത്തതോടെ താഴെ വീഴുകയും ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement