Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കണ്ടെയ്നറിൽ അയച്ച മൂന്ന് കോടി രൂപയുടെ മൊബൈൽ ഫോണുകൾ മോഷണം പോയി.

കണ്ടെയ്നറിൽ അയച്ച മൂന്ന് കോടി രൂപയുടെ മൊബൈൽ ഫോണുകൾ മോഷണം പോയി.


ബെംഗളൂരു: പായ്ക്ക് ചെയ്ത് കണ്ടെയ്നറിൽ അയച്ച മൂന്ന് കോടി രൂപയുടെ മൊബൈൽ ഫോണുകൾ മോഷണം പോയി. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് കണ്ടെയ്നർ ലോറിയിൽ കൊണ്ടുപോകും വഴിയാണ് മൊബൈൽ ഫോണുകൾ മോഷണം പോയത്.
         കർണാടകയിലെ ചിക്കബെല്ലാപൂർഡ് ജില്ലയിലാണ് സംഭവം. മൂന്ന് കോടി രൂപ വില മതിക്കുന്ന മൊബൈൽ ഫോണുകളാണ് പായ്ക്ക് ചെയ്ത് കണ്ടെയ്നറിൽ നിറച്ചിരുന്നത്. ഷവോമി കമ്പനിയുടെതാണ് ഫോണുകൾ. കഴിഞ്ഞ നവംബർ 22ന് ഡൽഹിയിൽ നിന്നും ബെംഗളൂരു നഗരത്തിലേക്ക് പോയതാണ്. എന്നാൽ കണ്ടെയ്നർ, ഡെലിവറി വിലാസത്തിൽ എത്തിയിരുന്നില്ല. ഇതേത്തുടർന്ന് ജിപിഎസ് ട്രാക്ക് ചെയ്തപ്പോൾ ചിക്കബെല്ലാപൂർഡ് ജില്ലയിലെ റെഡ്ഡി ഗൊല്ലഹള്ളിയിൽ ഹൈവേയ്ക്ക് സമീപം കണ്ടെയ്നർ ഉള്ളതായി കണ്ടെത്തി. പിന്നീട് കമ്പനി അധികൃതർ സ്ഥലത്തെത്തി കണ്ടെയ്നർ തുറന്നപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. തുടർന്ന് വിവരം പോലീസിൽ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement