Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പനി ബാധിച്ച്‌ മരിച്ച പ്ലസ്ടു വിദ്യാർത്ഥിനി ഗർഭിണി; സഹപാഠിയായ പ്ലസ്‌ടു വിദ്യാർത്ഥി അറസ്‌റ്റില്‍.

പനി ബാധിച്ച്‌ മരിച്ച പ്ലസ്ടു വിദ്യാർത്ഥിനി ഗർഭിണി; സഹപാഠിയായ പ്ലസ്‌ടു വിദ്യാർത്ഥി അറസ്‌റ്റില്‍.

പത്തനംതിട്ട: പനി ബാധിച്ച്‌ മരിച്ച പ്ലസ്ടു വിദ്യാർത്ഥിനി ഗർഭിണി ആയിരുന്നെന്ന് കണ്ടെത്തിയ സംഭവത്തില്‍ സഹപാഠിയായ പ്ലസ്‌ടു വിദ്യാർത്ഥി അറസ്‌റ്റില്‍. തുടർച്ചയായ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയതോടെയാണ് പൊലീസ് വിദ്യാർത്ഥിയെ അറസ്‌റ്റ് ചെയ‌്തത്. പോക്സോ കേസടക്കം പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. 18 വയസും ആറ് മാസവുമാണ് ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രതിയുടെ പ്രായം.
         മരിച്ച 17കാരി പത്തനംതിട്ടയിലെ ഒരു സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ആണ്. പനി ബാധിച്ച പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബർ 22ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്‌ദ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement