Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എരുമേലിയിൽ അയ്യപ്പ സേവാ സംഘം സൗജന്യ അന്നദാന ക്യാമ്പ് ആരംഭിച്ചു.

എരുമേലിയിൽ അയ്യപ്പ സേവാ സംഘം സൗജന്യ അന്നദാന ക്യാമ്പ് ആരംഭിച്ചു.

എരുമേലി: ശബരിമല മണ്ഡല, മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് എരുമേലിയിൽ അഖിലഭാരത അയ്യപ്പ സേവാ സംഘം  സൗജന്യ അന്നദാന ക്യാമ്പ് ആരംഭിച്ചു. രാവിലെ ഗണപതിഹോമത്തോടെ എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ പിൻവശത്തുള്ള സേവാസംഘം സമുച്ചയത്തിൽ  പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. അഖിലഭാരത അയ്യപ്പ സേവാസംഘം പൊൻകുന്നം യൂണിയൻ പ്രസിഡന്റ് അഡ്വ. എം.എസ്. മോഹനൻ അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ജമാ അത്ത് പ്രസിഡന്റ് നാസർ പനച്ചി, ഉപാദ്ധ്യക്ഷൻ സലിം കണ്ണങ്കര, വാർഡ് മെമ്പർ അനിത സന്തോഷ്,  പൊൻകുന്നം എൻഎസ്എസ് യൂണിയൻ സെക്രട്ടറി ബി. ചന്ദ്രശേഖരൻ നായർ, ക്യാമ്പ് ഓഫീസർ കെ.കെ. സുരേന്ദ്രൻ, ജോയിൻറ് ക്യാമ്പ് ഓഫീസർ പി.പി. ശശിധരൻ നായർ, അനിയൻ എരുമേലി, വർക്കിംഗ് പ്രസിഡൻ്റ് മുരളി കുമാർ, പി. പ്രസാദ്, കെ. ബാബുരാജ് എന്നിവർ പങ്കെടുത്തു. എരുമേലി ക്യാമ്പിൽ ദീർഘകാലമായി സേവനങ്ങൾ ചെയ്തും വിവിധ ഭാഷകളിൽ ഭക്തർക്ക് ഉച്ചഭാഷിണിയിലൂടെ അറിയിപ്പുകളും നൽകിയ കെ.പി. മുരളീധരനെ അഡ്വ. എം.എസ്. മോഹൻ പൊന്നാടയണിയിച്ച് ആദരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement