Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നടി ധന്യമേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി.

നടി ധന്യമേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി.


തിരു.: ഫ്ലാറ്റ് നിർമ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ ചലചിത്ര നടി ധന്യമേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി. പട്ടത്തും പേരൂർക്കടയിലും ഉള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സിന്സിൻ്റെ പേരിലാണ് തട്ടിപ്പ് നടന്നത്.
        ധന്യ മേരി വര്‍ഗീസ്, നടനും ഭര്‍ത്താവുമായ ജോണ്‍ ജേക്കബ്, പിതൃസഹോദരന്‍ സാമുവല്‍ ജേക്കബ് എന്നിവരെ 2016ലാണ് അറസ്റ്റ് ചെയ്യുന്നത്. കമ്പനിയുടെ മാര്‍ക്കറ്റിങ് വിഭാഗം മേധാവിയാണ് ധന്യ മേരി വര്‍ഗീസ്. ജോണ്‍ ജേക്കബാണ് കമ്പനി ഡയറക്ടര്‍. 2011 മുതല്‍ തിരുവനന്തപുരത്തെ പല പ്രധാന സ്ഥലങ്ങളില്‍ ഫ്ലാറ്റുകളും വില്ലകളും പണിതു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. അഞ്ഞൂറോളം ഫ്ലാറ്റുകളും ഇരുപതോളം വില്ലകളും രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി നല്‍കാമെന്ന് പറഞ്ഞ് ഏകദേശം 100 കോടി രൂപയാണ് കമ്പനി സ്വീകരിച്ചത്. അമിത പലിശ നല്‍കാമെന്ന് കാണിച്ച്‌ നിക്ഷേപകരില്‍ നിന്ന് 30 കോടിയോളം രൂപാ വാങ്ങി കബളിപ്പിക്കുകയും ചെയ്തിതിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement