Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൊണ്ടിമുതൽ കേസ്: ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി.

തൊണ്ടിമുതൽ കേസ്: ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി.


ന്യൂഡൽഹി: മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടി മുതല്‍ കേസുമായി ബന്ധപ്പെട്ട് ആൻ്റണി രാജു നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സി.ടി. രവികുമാര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്
        ആൻ്റണി രാജു വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും നിർദ്ദേശമുണ്ട്. കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസ് ഗുരുതരമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. ഈ കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement