Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാനഡയിലെ ഹിന്ദുക്ഷേത്രത്തില്‍ സിക്ക് വിഘടനവാദികളുടെ ആക്രമണം.

കാനഡയിലെ ഹിന്ദുക്ഷേത്രത്തില്‍ സിക്ക് വിഘടനവാദികളുടെ ആക്രമണം.


ഒട്ടവാ: കാനഡയിലെ ഹിന്ദുക്ഷേത്രത്തില്‍ സിക്ക് വിഘടനവാദികളുടെ ആക്രമണം. ഒന്‍റാറിയോയിലെ ബ്രാംപ്ടണിലെ ഹിന്ദു മഹാസഭ മന്ദിറിനു നേരേയാണ് കഴിഞ്ഞ ദിവസം ഖാലിസ്ഥാൻ പതാകകളും വടികളുമായി എത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടത്.
         വിശ്വാസികളെ ആക്രമിക്കുന്നതിനിടെ അക്രമികളെ കനേഡിയൻ പോലീസ് ഇടപെട്ട് നീക്കിയെങ്കിലും ഏതാനും പേർ ആക്രമണത്തിനിരയായി. ഖാലിസ്ഥാൻ അനുകൂല പതാകകളുമായി എത്തിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. സംഭവത്തിന്‍റെ വീഡിയോദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
       ആക്രമണത്തെ ഇന്ത്യ അപലപിച്ചു. തീവ്രവാദികളും വിഘടനവാദ സംഘങ്ങളും നടത്തിയ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement