Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗൂഢാലോചന നടന്നുവെന്ന നടൻ ദിലീപിൻ്റെ ആരോപണത്തിനെതിരെ മുഖ്യമന്ത്രി.

ഗൂഢാലോചന നടന്നുവെന്ന നടൻ ദിലീപിൻ്റെ ആരോപണത്തിനെതിരെ മുഖ്യമന്ത്രി. 
കണ്ണൂർ: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്ന നടൻ ദിലീപിൻ്റെ ആരോപണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. അത് അദ്ദേഹത്തിന്റെ തോന്നൽ മാത്രമാണെന്നും
സ്വയം ന്യായീകരിക്കാൻ പറയുന്നതാണന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ അവർക്ക് മുന്നിലെത്തിയ തെളിവിൻ്റെ അടിസ്ഥാനത്തിലാണ് നടപടികളെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
       സർക്കാരിന് ഒരു ജോലിയുമില്ലാത്തതു കൊണ്ടാണ് അപ്പീൽ പോവുന്നതെന്നാണ് യുഡിഎഫ് കൺവീനർ പറഞ്ഞത്. ഇതാണ് യുഡിഎഫിന്റെ നിലപാട്. പൊതുസമൂഹത്തിൻ്റെ നിലപാട് അങ്ങനെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ എന്നും അതീജീവിതയ്ക്കൊപ്പമാണ്. അടൂർ പ്രകാശിൻ്റേത് നാടിന്റെ വികാരത്തിന് എതിരായുള്ള പരമാർശമായിപ്പോയെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement