Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇലക്ഷൻ ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതായി പരാതി.

ഇലക്ഷൻ ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതായി പരാതി.
ഇടുക്കി: ഇലക്ഷൻ ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതായി പരാതി. സാധാരണയായി സർക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് വാഹനങ്ങൾ ആവശ്യമായി വരുമ്പോൾ ടാക്സി വാഹനങ്ങളാണ് ഉപയോഗിയിരുന്നതെന്നും ഇത്തവണ വ്യാപകമായി സ്വകാര്യ വഹനങ്ങളാണ് ഉപയോഗിക്കുന്നതെന്നും തണൽ 24 ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ ആരോപിച്ചു. വാടക ലഭിക്കാൻ കാലതാമസം നേരിട്ടാലും സർക്കാർ ആവശ്യങ്ങൾക്ക് ടാക്സി വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നത് ടാക്സി ഉടമകൾക്കും ഡ്രൈവർമാർക്കും ആശ്വാസമായിരുന്നു. എന്നാൽ, ഇത്തവണ നിരവധി ടാക്സി വാഹനങ്ങൾ ഓട്ടമില്ലാതെ കിടക്കുന്നുണ്ടെങ്കിലും അവയെ ഒഴിവാക്കിയാണ് സ്വകാര്യ വാഹനങ്ങൾ വിളിച്ച് യാത്രാവശ്യങ്ങൾ നടത്തുന്നതെന്നും സംഘടന ആരോപിക്കുന്നു. ജിപിഎസ് സംവിധാനങ്ങളുള്ള ടാക്സി വാഹനങ്ങൾ ട്രേയ്സ് ചെയ്യാൻ ബുദ്ധിമുട്ടില്ലെന്നിരിക്കെ ജിപിഎസ് സംവിധാനങ്ങളില്ലാത്ത സ്വാകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷയെ ബാധിക്കുമെന്നും സംഘടന പറയുന്നു. ഇതിനെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഓൾ ഇന്ത്യ സെക്രട്ടറി പ്രതിഷ് പീറ്റർ, രക്ഷാധികാരി ഗോപൻ കൊട്ടാരക്കര, സംസ്ഥാന പ്രസിഡൻ്റ് സജി പെരിയാർ, സെക്രടറി അജയൻ കൊട്ടാരക്കര, ട്രഷറർ ബിനു മേലേവിള എന്നിവർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement