Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തദ്ദേശ തെരഞ്ഞെടുപ്പ്: ഏഴ് ജില്ലകളിലെ ജനവിധി ഇന്ന്.

തദ്ദേശ തെരഞ്ഞെടുപ്പ്: ഏഴ് ജില്ലകളിലെ ജനവിധി ഇന്ന്. 
തിരു.: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ഏഴ് ജില്ലകളിലെ ജനവിധി ഇന്ന്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 
        പോളിങ് സാമഗ്രികളുടെ വിതരണം എല്ലായിടത്തും ഇന്നലെ പൂര്‍ത്തിയായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.കഴിഞ്ഞ ഒരു മാസമായി നീണ്ടു നിന്ന പ്രചാരണങ്ങള്‍ക്ക് ഒടുവിലാണ് തെക്കന്‍ കേരളത്തിലെ ഏഴു ജില്ലകള്‍ പോളിംഗ് ബൂത്തില്‍ എത്തുന്നത്. 
          471 ഗ്രാമപഞ്ചായത്തുകള്‍, 75 ബ്ലോക്ക് പഞ്ചായത്തുകള്‍, 7 ജില്ലാ പഞ്ചായത്തുകള്‍, 39 മുനിസിപ്പാലിറ്റികള്‍, 3 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 36,630 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. അതില്‍ കൂടുതലും സ്ത്രീകളാണ്. 19,573 പേർ. ഏറ്റവുമധികം പ്രശ്‌നബാധിത ബൂത്തുകൾ ഉള്ളത് തിരുവനന്തപുരത്താണ്. 
      ശബരിമല കൊള്ളയടക്കമുള്ള വിഷയങ്ങള്‍ യുഡിഎഫ് ഉയര്‍ത്തുമ്പോള്‍, മുഖ്യമായും രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഉയര്‍ത്തിക്കാട്ടിയാണ് എല്‍ഡിഎഫിന്റെ പ്രചാരണം. ഇടതുവലതു മുന്നണികളുടെ പൊള്ളത്തരങ്ങളും ശബരിമല കൊള്ളയടക്കവും ചൂണ്ടിക്കാട്ടിയും കേന്ദ്രപദ്ധതികൾ നടപ്പാക്കാൻ അവസരം ചോദിച്ചും ബിജെപിയും ശക്തമായി രംഗത്തുണ്ട്. 
         

Post a Comment

0 Comments

Ad Code

Responsive Advertisement