Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു.

പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു.
മലപ്പുറം : മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു. വട്ടത്ത് ഹസീന ആണ് മരിച്ചത്. രാത്രി വരെ നീണ്ട പ്രചാരണത്തിനു ശേഷം വീട്ടിലെത്തിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. പായിമ്പാടം അങ്കണവാടി അദ്ധ്യാപികയാണ് ഹസീന. 
        ഇന്നലെ പകല്‍ മുഴുവന്‍ വീടുകള്‍ കയറിയുള്ള വോട്ടഭ്യര്‍ത്ഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്താണ് ഹസീന വീട്ടിലെത്തിയത്. രാത്രി 11.15ഓടെയാണ് ഹസീനയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. എടക്കരയിലെ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. ഭര്‍ത്താവ്: അബ്ദുറഹിമാൻ.

Post a Comment

0 Comments

Ad Code

Responsive Advertisement