Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മത്സ്യമേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ വിവരങ്ങൾ ഡിജിറ്റലാക്കൽ രജിസ്ട്രേഷൻ.

മത്സ്യമേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ വിവരങ്ങൾ ഡിജിറ്റലാക്കൽ രജിസ്ട്രേഷൻ.


കോട്ടയം: മത്സ്യമേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ വിവരങ്ങൾ ഡിജിറ്റൽ ആക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അസംഘടിത തൊഴിൽ മേഖലകളിൽ ഒന്നായ മത്സ്യ മേഖലയിലെ മത്സ്യ കർഷകർ, മത്സ്യത്തൊഴിലാളികൾ, മത്സ്യ കച്ചവടക്കാർ, മത്സ്യമേഖലയിലെ സൂക്ഷ്മ ചെറുകിട വ്യവസായങ്ങളിലെ തൊഴിലാളികൾ, മത്സ്യ സംസ്കരണ സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ എന്നിവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. 13/11/2024 രാവിലെ 10.30 മുതൽ വൈകുന്നേരം 4 മണി വരെ പള്ളം കരിമ്പിൻകാലാ കടവിലുള്ള പള്ളം ഗവണ്മെന്റ് മോഡൽ ഫിഷ് ഫാമിൽ പ്രവർത്തിക്കുന്ന കോട്ടയം മത്സ്യഭവൻ ഓഫീസിൽ വച്ച് കോമൺ സർവീസ് സെന്റർ വഴി രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ആധാർ കാർഡും ആധാർ ലിങ്ക്ഡ് ആയിട്ടുള്ള ഫോൺ നമ്പറും ബാങ്ക് പാസ്ബുക്കും രജിസ്ട്രേഷനായി കയ്യിൽ കരുതേണ്ടതാണ് മത്സ്യത്തൊഴിലാളികൾ ക്ഷേമനിധി പാസ് ബുക്ക് കൂടി കരുതേണ്ടതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement