Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയ അതിഥി തൊഴിലാളിയിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയ അതിഥി തൊഴിലാളിയിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു.

അങ്കമാലി: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ അതിഥി തൊഴിലാളിയിൽ നിന്നും കണ്ടെടുത്തത് കഞ്ചാവ് ശേഖരം. ബുധനാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ പശ്ചിമബംഗാൾ സ്വദേശി ഹസബുൾ ബിശ്വാസിൽ നിന്നുമാണ് മൂന്ന് കിലോ കഞ്ചാവ് പോലീസ് പിടികൂടിയത്.
        ഹസബുൾ സഞ്ചരിച്ച ഓട്ടോ ചെങ്ങമനാട് ഭാഗത്ത് വച്ച് ബൈക്കുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെടുകയായിരുന്നു. പരിക്കേറ്റ ഇയാളെയും ഓട്ടോ ഡ്രൈവറെയും അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രി അധികൃതർ അങ്കമാലി പോലീസിനെ വിവരം അറിയിച്ചു. ചെങ്ങമനാട് ഭാഗത്ത് അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുന്നതിനായി എത്തിച്ച കഞ്ചാവാണെന്ന് അങ്കമാലി പോലീസ് സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ കെ. അറിയിച്ചു. ആശുപത്രിയിൽ എത്തി പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement