Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്‌ആർടിസി ബസ്സ്‌ ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു.

കെഎസ്‌ആർടിസി ബസ്സ്‌ ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു.


തൃശൂർ: കുന്നംകുളത്ത് കെഎസ്‌ആർടിസി ബസ്സ്‌ ബൈക്കിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. ചിറ്റാട്ടുകര പൊന്നരാശ്ശേരി വീട്ടിൽ രാജി (54) ആണ്‌ മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ കുന്നംകുളം - പട്ടാമ്പി റോഡിലാണ് അപകടമുണ്ടായത്. 
മകനോടൊപ്പം ബൈക്കിൽ കുന്നംകുളം ഭാഗത്തേക്ക്‌ പോകുന്നതിനിടെ പിറകിൽ വന്നിരുന്ന ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും വീണ രാജിയുടെ ദേഹത്ത്‌കൂടി ബസ് കയറിയിറങ്ങുകയായിരുന്നു. കെഎസ്‌ആർടിസി ലോഫ്ലോർ ബസ്സാണ്‌ അപകടമുണ്ടാക്കിയത്‌. തുടർന്ന് നിർത്താതെ പോയ ഈ ബസ്സ്‌ തൃശ്ശൂരിൽ നിന്നും കുന്നംകുളത്തേക്ക്‌ എത്തിക്കാനുള്ള നടപടി കുന്നംകുളം പോലീസ്‌ ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement