Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കർണാടകയിലെ ഉപതെരഞ്ഞെടുപ്പ്: മൂന്ന് സീറ്റിലും വിജയം നേടി കോണ്‍ഗ്രസ്.

കർണാടകയിലെ ഉപതെരഞ്ഞെടുപ്പ്: മൂന്ന് സീറ്റിലും വിജയം നേടി കോണ്‍ഗ്രസ്.


ബെംഗളൂരു: കർണാടകയിലെ നിയമസഭയിലേയ്ക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റിലും വിജയം നേടി കോണ്‍ഗ്രസ്. ചന്നപട്ടണയില്‍ സി.പി. യോഗേശ്വർ, സണ്ടൂരില്‍ ഇ. അന്നപൂർണ്ണ, ശിവ്ഗാവില്‍ യൂനസ് പഠാൻ എന്നിവരാണ് വിജയിച്ചത്. ശിവ്ഗാഗ് ബിജെപിയുടെയും ചന്നപ്പട്ടണ ജെഡിഎസിന്റെയും സിറ്റിങ് സീറ്റായിരുന്നു. ശിവ്ഗാവില്‍ മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകന്‍ ഭരത് ബൊമ്മെയും ചന്നപ്പട്ടണത്തില്‍ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയുമാണ് മത്സരിച്ചത്.
         കോണ്‍ഗ്രസ് മികച്ച മുന്നേറ്റം നടത്തിയപ്പോള്‍ ബിജെപിക്കും ജെഡിഎസ്സിനും കനത്ത തിരിച്ചടിയാണ് ലഭിച്ചത്. പ്രതീക്ഷിച്ച വിജയമെന്നും ഗ്യാരന്‍റികള്‍ താഴേത്തട്ടില്‍ ഫലം കണ്ടെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു. എന്നാല്‍, ബിജെപി, ജെഡിഎസ് നേതൃത്വങ്ങള്‍ മൗനത്തിലാണ്. വീണ്ടും തോറ്റതോടെ നിഖില്‍ കുമാരസ്വാമിയുടെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യചിഹ്നത്തിൽ ആയിരിക്കുകയാണ്. സുരക്ഷിതമായ സീറ്റുകളില്‍ മത്സരിച്ചിട്ടു പോലും മത്സരിച്ച മൂന്ന് തെരഞ്ഞെടുപ്പുകളിലും നിഖില്‍ തോല്‍വിയറിഞ്ഞു. കുമാരസ്വാമി വച്ചൊഴിഞ്ഞ ചന്നപട്ടണ മണ്ഡലത്തില്‍ നിന്നാണ് നിഖില്‍ ഇത്തവണ മത്സരിച്ചത്. സണ്ടൂരില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി ഇ. അന്നപൂർണ്ണയാണ് വിജയം നേടിയത്. ബെല്ലാരി എംപിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മണ്ഡലം വച്ചൊഴിഞ്ഞ ഇ. തുക്കാറാമിന്റെ ഭാര്യയാണ് ഇ. അന്നപൂര്‍ണ്ണ.
       തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുന്‍ മന്ത്രിയായ യോഗീശ്വര ബിജെപി വിട്ട് കോണ്‍ഗ്രസിൽ എത്തിയത്. ചന്നപ്പട്ടണിയില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി നിഖില്‍ കുമാരസ്വാമിക്കായി ബിജെപി ദേശീയ നേതാക്കള്‍ ഉള്‍പ്പടെ പ്രചാരണത്തിന് എത്തിയിരുന്നു. നിഖില്‍ കുമാരസ്വാമിയും ഭരത് ബൊമ്മെയും മത്സരിച്ചതോടെ ഈ ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഗൗഡ, ബൊമ്മെ കുടുംബങ്ങളിലെ മൂന്നാം തലമുറയാണ് മത്സരരംഗത്തുണ്ടായിരുന്നത്.
         

Post a Comment

0 Comments

Ad Code

Responsive Advertisement