Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആർപ്പൂക്കര ജലോത്സവം നാളെ.

ആർപ്പൂക്കര ജലോത്സവം നാളെ.


കോട്ടയം: ആർപ്പൂക്കര ചുണ്ടൻവള്ള സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രഥമ വള്ളംകളി നാളെ (03-11-2024) നടക്കും.
       വള്ളംകളിയോടനുബന്ധിച്ച് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം, രജിസ്ട്രേഷൻ, തുറമുഖ, ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഉത്ഘാടനം ചെയ്യും. വള്ളംകളിയുടെ ഫ്ലാഗ് ഓഫ് കർമ്മം, ഫ്രാൻസിസ് ജോർജ്ജ് എംപി നിർവ്വഹിക്കും. ആഘോഷക്കമ്മറ്റി ചെയർമാൻ എം.ബി. ജയപ്പൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യാ രാജൻ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദീപാ ജോസ് തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുക്കും. 
     ഉച്ചയ്ക്ക് രണ്ടിന് മണിയാപറമ്പ് നെട്ടയത്തിൽ നടക്കുന്ന വള്ളംകളിയിൽ 5, 7, 11, 15 ആളുകൾ തുഴയുന്ന വള്ളങ്ങളാണ് പങ്കെടുക്കുന്നത്. മത്സരശേഷം, ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ടി. ശ്രീജിത് വിജയികൾക്ക് സമ്മാനദാനം നിർവ്വഹിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement