Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആചാര ലംഘനം: പ്രായശ്ചിത്തം ചെയ്യണമെന്ന് അക്കീരമൺ.

ആചാര ലംഘനം: പ്രായശ്ചിത്തം ചെയ്യണമെന്ന് അക്കീരമൺ.

തിരുവല്ല: പതിനെട്ടാംപടിയിൽ നിന്ന് ഫോട്ടോ ഷൂട്ട് നടത്തിയ പോലീസുകാരുടെ നടപടി കടുത്ത ആചാരലംഘനമെന്ന് യോഗക്ഷേമസഭ സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്.
പഞ്ചതത്ത്വങ്ങളും അഷ്ടരാഗങ്ങളും ത്രിഗുണങ്ങളും വിദ്യ, അവിദ്യ എന്നീ ചൈതന്യ സങ്കൽപ്പവുമാണ് പതിനെട്ടാംപടിയുടേത്. 41 ദിവസത്തെ വ്രതശുദ്ധിയോടെ ഇരുമുടിയുമായി മാത്രമേ പതിനെട്ടാംപടി കയറുവാൻ പാടുള്ളൂ. ശബരിമല തീർത്ഥാടനത്തിലെ ഏറ്റവും പ്രധാനമായൊരു ചടങ്ങാണ് വ്രതശുദ്ധിയോടെ പതിനെട്ടാംപടി കയറുക എന്നത്. ഇതു ലംഘിച്ച് ഫോട്ടോ ഷൂട്ട് നടത്തുക വഴി ആചാര ലംഘനം നടത്തിയ പോലീസുകാരെ മാതൃകാപരമായി ശിക്ഷിക്കുകയും ദേവനോടു പ്രായശ്ചിത്തം ചെയ്യിക്കുകയും വേണം. ഭക്തജന വിശ്വാസത്തെ സംരക്ഷിക്കാൻ സർക്കാരും ദേവസ്വം ബോർഡും ബാധ്യസ്ഥമാണെന്നും കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement