Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇത്തിത്താനത്ത് ആഴിപൂജ ശനിയാഴ്ച.

ഇത്തിത്താനത്ത് ആഴിപൂജ ശനിയാഴ്ച.


ചങ്ങനാശ്ശേരി: ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്ര സന്നിധിയിൽ അഖില ഭാരത അയ്യപ്പസേവാ സംഘം മലകുന്നം ശാഖയുടെ നേതൃത്വത്തിൽ നടത്തി വരാറുള്ള ആഴിപൂജ നവംബർ 30 ശനിയാഴ്ച രാവിലെ ആഴിപ്പന്തൽ നിർമ്മാണത്തോടെ ആരംഭിക്കും. തുടർന്ന് 7.30ന് അയ്യപ്പ ഭാഗവത പാരായണം. വൈകിട്ട് 6.00ന് ഗുരുസ്വാമി രാമക്യഷ്ണൻ നായർ ആഴിപ്പന്തലിൽ വിളക്ക് തെളിയിക്കൽ ചടങ്ങ് നടത്തും. തുടർന്ന് അന്നദാനം. 
രാത്രി 11.00 മുതൽ ക്ഷേത്രം മേൽശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആഴിപൂജ ആരംഭിക്കും. ശബരിമലയിൽ സമർപ്പിക്കുന്നതിനുള്ള പണക്കിഴിയിൽ ഭക്തജനങ്ങൾക്ക് കാണിക്ക സമർപ്പിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement