Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവ് കടത്തിക്കൊണ്ടുവന്നതിന് യുവാവ് അറസ്റ്റിൽ.

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവ് കടത്തിക്കൊണ്ടുവന്നതിന് യുവാവ് അറസ്റ്റിൽ. 


ആലുവ: ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവ് കടത്തിക്കൊണ്ടുവന്നതിന് യുവാവ് അറസ്റ്റിൽ. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ -3 അറൈവൽ വച്ച് തായ്‌ലാൻഡിൽ നിന്നും വന്ന തമിഴ്നാട് തഞ്ചാവൂർ സ്വദേശിയായ മുഹമ്മദ് ഉകാഷ് (28/24) ആണ് 940 ഗ്രാം ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവുമായി പിടിയിലായത്. എയർപോർട്ട് കസ്റ്റംസ് വിഭാഗവുമായി ചേർന്ന് ആലുവ എക്സൈസ് ഓഫീസിന്റെ ചുമതല വഹിക്കുന്ന അങ്കമാലി റേഞ്ച് ഇൻസ്പെക്ടർ ജോർജ് ജോസഫ് പാർട്ടിയും കൂടി സംയുക്തമായി കണ്ടെടുത്ത തൊണ്ടിമുതൽ തുടർനടപടികൾക്കായി ആലുവ എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. പാസ്പോർട്ട് പരിശോധിച്ചതിൽ നിന്ന് ഇയാൾ കഴിഞ്ഞ ഒരു മാസത്തിൽ മൂന്നു പ്രാവശ്യം തായ്‌ലൻഡിൽ പോയി വന്നിട്ടുള്ളതായി കാണുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement