Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമലയിൽ ഫോട്ടോ ഷൂട്ട്‌: എഡിജിപി റിപ്പോർട്ട്‌ തേടി.

ശബരിമലയിൽ ഫോട്ടോ ഷൂട്ട്‌: എഡിജിപി റിപ്പോർട്ട്‌ തേടി.


ശബരിമല: പതിനെട്ടാംപടിയിൽ പുറംതിരിഞ്ഞു നിന്ന് പോലീസുകാർ ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തിൽ സന്നിധാനം സ്പെഷ്യൽ ഓഫീസറോട് എഡിജിപി റിപ്പോർട്ട് തേടി. 
       തിങ്കളാഴ്ച രാവിലെ ചുമതല ഒഴിഞ്ഞ സന്നിധാനത്തെ ആദ്യ പോലീസ് ബാച്ചിൽ ഉൾപ്പെട്ട പതിനെട്ടാംപടി ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന മുപ്പതോളം പോലീസുകാർ പതിനെട്ടാംപടിയിൽ പിന്തിരിഞ്ഞ് നിന്ന് നടത്തിയ ഫോട്ടോ ഷൂട്ട് വിവാദമായതിനെ തുടർന്നാണ് എഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടത്. 
      ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പതിനെട്ടാംപടി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഉച്ചയ്ക്ക് ഒരുമണിക്ക് നടയടച്ച ശേഷം  പതിനെട്ടാംപടിയുടെ താഴെ മുതൽ വരിവരിയായി നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഈ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രചരിക്കപ്പെട്ടതോടെ ചില മാധ്യമങ്ങളും അത് ഏറ്റുപിടിച്ചു. ഇതിന് പിന്നാലെ ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും അടക്കമുള്ള ഹൈന്ദവ സംഘടനകൾ പോലീസ് നടത്തിയത് ആചാരലംഘനമാണെന്ന് ആരോപണവുമായി രംഗത്തെത്തി. ഇതിനു പിന്നാലെയാണ് സംഭവം സംബന്ധിച്ച് റിപ്പോർട്ട് എഡിജിപി ആവശ്യപ്പെട്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement