Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയനാട് ദുരന്തബാധിതർക്ക്‌ പഞ്ചായത്ത്‌ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ചകൾ സാധനങ്ങളെന്ന് പരാതി.

വയനാട് ദുരന്തബാധിതർക്ക്‌ പഞ്ചായത്ത്‌ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ചകൾ സാധനങ്ങളെന്ന് പരാതി. 


വയനാട്: ചൂരൽമല ദുരന്തബാധിതർക്ക്‌ മേപ്പാടി പഞ്ചായത്ത്‌ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ചകൾ സാധനങ്ങളെന്ന് പരാതി. മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും അരിയും റവയും ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്നും ദുരന്തബാധിതർ ആരോപിക്കുന്നു.
        അതേസമയം, സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യക്കിറ്റുകളാണ് ദുരന്ത ബാധിതർക്ക്‌ നൽകിയതെന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി ദുരന്തബാധിതരും ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകരുമെത്തി. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രതിഷേധക്കാരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും തമ്മിൽ നേരിയ തോതിൽ സംഘർഷമുണ്ടായി. 
      സംഭവത്തിൽ സിവിൽ സപ്ലൈസ് വകുപ്പ് വിതരണം ചെയ്ത കിറ്റ് അല്ലെന്നും അതിനാൽ, തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും മന്ത്രി അനിൽ പ്രതികരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement