Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയിൽ.

യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയിൽ.


മുംബൈ: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലെത്തി. രാവിലെ തിരിച്ചു കയറിയ രൂപ വ്യാപാരം അവസാനിച്ചപ്പോള്‍, ആറു പൈസയുടെ നഷ്ടത്തോടെ 84.37 എന്ന നിലയിലേക്കാണ് താഴ്ന്നത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 84.37 രൂപ നല്‍കണം.
     കഴിഞ്ഞ രണ്ടു ദിവസം നേട്ടം ഉണ്ടാക്കിയ ഓഹരി വിപണി ഇന്ന് കനത്ത ഇടിവാണ് നേരിട്ടത്. സെന്‍സെക്‌സ് 800 പോയിന്റ് താഴ്ന്ന് വീണ്ടും 80,000ല്‍ താഴെ എത്തി. നിഫ്റ്റിയില്‍ 248 പോയിന്റിന്റെ ഇടിവാണ് ഉണ്ടായത്. ഇരുവിപണികളും ഏകദേശം ഒരു ശതമാനത്തിൽ ഏറെയാണ് താഴ്ന്നത്. 
        ഓഹരി വിപണിയിലെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നതാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. ഓഹരി വിപണിക്കു പുറമേ അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും രൂപയുടെ മൂല്യത്തെ ബാധിച്ചു. യുഎസ് കേന്ദ്രബാങ്കിന്റെ പണവായ്പാ നയപ്രഖ്യാപനം വരാനിരിക്കുന്നതും വിപണിയെ സ്വാധീനിക്കുന്നുണ്ട്. പലിശനിരക്ക് കുറയ്ക്കുമെന്ന ആശങ്കയില്‍ നിക്ഷേപകര്‍ ഏറെ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്. ബുധനാഴ്ച രൂപ 20 പൈസയുടെ നഷ്ടമാണ് നേരിട്ടത്.
          ഓഹരി വിപണിയില്‍ ഹിന്‍ഡാല്‍കോ, ശ്രീറാം ഫിനാന്‍സ്, ഗ്രാസിം, ടെക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍, അപ്പോളോ ആശുപത്രി, എസ്ബിഐ, എച്ച്ഡിഎഫ്‌സി ലൈഫ്, ടിസിഎസ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement