Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നഗരത്തിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

നഗരത്തിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.


കോട്ടയം: നഗരത്തിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. കുടമാളൂർ സ്വദേശി പുള്ളിപ്പറമ്പിൽ വീട്ടിൽ പി.പി. ബിജു (50) ആണ് മരിച്ചത്.
       ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കോട്ടയം ബസേലിയസ് കോളേജിന് സമീപമുള്ള പെട്രോൾ പമ്പിന് മുന്നിൽ നിർത്തിയിട്ട കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹാസ്വാസ്ഥ്യം അടക്കം പ്രകടിപ്പിച്ചു കൊണ്ടാണ് ഇദ്ദേഹം നടന്ന് വന്ന് കാറിൽ കയറിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ, കുറച്ച് നേരം കഴിഞ്ഞിട്ടും കാർ നീക്കാതായപ്പോൾ സമീപം ഉണ്ടായിരുന്നവർ നോക്കിയപ്പോഴാണ് ഡ്രൈവർ സീറ്റിൽ നിന്നും ചെരിഞ്ഞു വീണ് അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ഉടൻതന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ് ബിജു എന്ന് വിവരമുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement