Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു.

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം  അപകടത്തിൽപ്പെട്ടു. 


കോട്ടയം: ശബരിമലയ്ക്ക് പോയി മടങ്ങി വരുകയായിരുന്ന കുമരകം സ്വദേശികളായ ആറ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ ദേശീയപാത 183ൽ വാഴൂരിന് സമീപം ചേന്നമ്പള്ളിയിൽ അപകടത്തിൽപ്പെട്ടു. 
       ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്ന് ടോറസ് ലോറിയിൽ ഇടിച്ച ശേഷം, ക്രാഷ് ബാരിയറിൽ തട്ടി കാർ നിന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കാർ ടോറസ് ലോറിയുടെ ടയറിൽ ഇടിച്ച ശേഷം വട്ടം കറങ്ങി ക്രാഷ് ബാരിയറിൽ ഇടിച്ചെങ്കിലും ചേന്നംപള്ളി തോട്ടിലേക്ക് വീഴാതെ കാർ നിന്നു.
          ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. മൂന്ന് കുട്ടികൾ അടക്കമുള്ളവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരു കുട്ടിക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement