Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മദ്യപാനത്തിനിടെ തര്‍ക്കം; കോടാലി കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

മദ്യപാനത്തിനിടെ തര്‍ക്കം; കോടാലി കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 


കൊച്ചി: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ കോടാലി കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മഴുന്നവന്നൂര്‍ സ്വദേശി പ്രസാദ് കുമാര്‍ ആണ് മരിച്ചത്.
       ഗുരുതരമായി പരിക്കേറ്റ പ്രസാദ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച രാത്രിയോടെ മരണം സംഭവിച്ചത്. പ്രസാദിന്റെ തലയ്ക്ക് അടിച്ച രണ്ട് സുഹൃത്തുക്കളെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രസാദിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റം കൂടി ചുമത്തും. നേരത്തെ വധശ്രമത്തിനായിരുന്നു കേസെടുത്തിരുന്നത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കോടാലി കൊണ്ടുള്ള അടിയില്‍ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രസാദ് കുമാറിനെ കോടാലി കൊണ്ട് അടിച്ച ശേഷം സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടുകയായിരുന്നു. ആദ്യം എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പ്രസാദ് കുമാറിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ രാത്രി പത്ത് മണിയോടെയാണ് മരണം സംഭവിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement