Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയോധികനെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

വയോധികനെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.


കോട്ടയം: വയോധികനെ ഇറഞ്ഞാലിന് സമീപം മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇറഞ്ഞാൽ ആശാ ഭവനിൽ കെ.ജെ. മാത്യൂ (85) ആണ് മരിച്ചത്.
        ഇന്നലെ രാത്രി 2 മണിയോടെയാണ് ഇദ്ദേഹത്തെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇറഞ്ഞാൽ പാലത്തിൽ ചെരിപ്പ് കണ്ടതോടെ വെളളത്തിൽ വീണതാകുമെന്ന സംശയത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് അധികൃതരുടെ നിർദ്ദേശ പ്രകാരം ഫയർ ഫോഴ്സ് എത്തി നടത്തിയ തെരച്ചിൽ പാലത്തിന് സമീപത്തു നിന്നു തന്നെ പുലർച്ചെ നാലരയോടെ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.
       കോട്ടയം അഗ്നിരക്ഷാ സേനയിലെ എസ്എഫ്ആർഓ പ്രവീൺ രാജൻ കെ. കെ., എഫ്ആർഓ കിഷോർ എം., അഹമ്മദ് ഷാഫി അബ്ബാസി, പ്രവീൺ പി.പി., എഫ്ആർഓ (ഡി) സ്വാഗത്  വി.പി. എന്നിവർ അടങ്ങുന്ന സംഘമാണ് തെരച്ചിൽ നടത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement