Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയം വഴിയുള്ള പുതിയ മെമു സർവ്വീസ് ആറുമാസത്തേയ്ക്ക് കൂടി ദീർഘിപ്പിച്ചു.

കോട്ടയം വഴിയുള്ള പുതിയ മെമു സർവ്വീസ് ആറുമാസത്തേയ്ക്ക് കൂടി ദീർഘിപ്പിച്ചു.

കോട്ടയം: 06169/70 കൊല്ലം- എറണാകുളം - കൊല്ലം മെമു 2025 മെയ് 30 വരെ നീട്ടിക്കൊണ്ട് റെയിൽവേ ഉത്തരവായി. കോട്ടയം വഴിയുള്ള തീവണ്ടി യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പുതിയ മെമു ട്രെയിൻ സർവീസ് ആരംഭിച്ചത്. രാവിലെയുള്ള പാലരുവി എക്സ്പ്രസിനും വേണാട് എക്സ്പ്രസിനും ഇടയിലാണ് 
കൊല്ലത്തു നിന്നും എറണാകുളം സൗത്തിലേക്ക് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ പുതിയ സർവ്വീസ് ആരംഭിച്ചത്. ഇത് കോട്ടയം വഴിയുള്ള യാത്രാ ദുരിതത്തിന് ചെറിയ പരിഹാരമായി. 9.50ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന പുതിയ മെമുവിൻ്റെ മടക്കയാത്രയിലും നിറയെ യാത്രക്കാരുമായാണ് ട്രെയിൻ സർവീസ് നടത്തുന്നത്. എന്നാൽ, ഈ ട്രെയിന് മുമ്പുള്ള എറണാകുളം ജംഗ്ഷൻ വരെ ഓടുന്ന മെമുവിൽ കോച്ചുകളുടെ എണ്ണം കുറച്ചത് തിരിച്ചടിയായി.

Post a Comment

0 Comments

Ad Code

Responsive Advertisement