Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നഗരമധ്യത്തിലെ സർവീസ് അപ്പാർട്ട്മെന്‍റിൽ യുവതിയെ യുവാവ് കുത്തിക്കൊന്നു.

നഗരമധ്യത്തിലെ സർവീസ് അപ്പാർട്ട്മെന്‍റിൽ യുവതിയെ യുവാവ് കുത്തിക്കൊന്നു. 


ബെംഗളൂരു: നഗരമധ്യത്തിലെ സർവീസ് അപ്പാർട്ട്മെന്‍റിൽ യുവതിയെ മലയാളി യുവാവ് കുത്തിക്കൊന്നു. അസം സ്വദേശിയായ മായാ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. ആൺസുഹൃത്ത് കണ്ണൂർ സ്വദേശി ആരവിനായി പൊലീസ് തിരച്ചിൽ തുടങ്ങി.
         ഇന്ദിരാനഗറിലെ റോയൽ ലിവിങ്സ് എന്ന സർവീസ് അപ്പാർട്ട്മെന്റിലാണ് ഞട്ടിപ്പിക്കുന്ന കൊലപാതകം.  23നാണ് മായയും ആരവും അപർട്ട്മെന്റിൽ മുറിയെടുത്തത്. ഇരുവരും ഒപ്പം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിനിട്ടുണ്ട്. ദേഹമാസകലം കുത്തേറ്റ പരിക്കുകളോടെ രക്തത്തിൽ കുളിച്ച നിലയിൽ യുവതിയെ രാവിലെ ജീവനക്കാരനാണ് കണ്ടെത്തിയത്. ഇന്നലെയാണ് ആരവ് അപ്പാർട്മെന്റിൽ നിന്ന് പോയത്. ഇതിനു ശേഷം മുറി തുറക്കാത്തതിൽ സംശയം തോന്നിയ ജീവനക്കാർ തുറന്നു പരിശോധിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ മായയെ ആരവ് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം. തുടർന്ന് അപ്പാർട്ട്മെന്റിൽ നിന്ന് ആരവ് രക്ഷപ്പെടുകയായിരുന്നു. എന്നാൽ, കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച് പൊലീസിന് വ്യക്തതയില്ല. 
       ആരവിനെ കണ്ടെത്തുന്നതിനായി ബംഗളൂരു പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കേരളത്തിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. കൊലപാതകം ആസൂത്രിതമായിരിന്നു എന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. മൃതദേഹം ഉപേക്ഷിക്കുന്നതിനായി കൊണ്ടുവന്നതന്ന് കരുതുന്ന ചാക്കും കയറും മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement