Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നി​യു​ക്ത ക​ർ​ദ്ദി​നാ​ൾ മോ​ൺ. ജോ​ർ​ജ് കൂ​വ​ക്കാ​ടി​ൻ്റെ മെ​ത്രാ​ഭി​ഷേ​കം ഇന്ന്.

നി​യു​ക്ത ക​ർ​ദ്ദി​നാ​ൾ മോ​ൺ. ജോ​ർ​ജ് കൂ​വ​ക്കാ​ടി​ൻ്റെ മെ​ത്രാ​ഭി​ഷേ​കം ഇന്ന്.


​ചങ്ങനാശേരി: ക​ർ​ദ്ദി​നാ​ൾ സ്ഥാ​ന​ത്തേ​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ചങ്ങനാശ്ശേരി അതി​രൂ​പ​താ വൈദി​ക​ൻ മോ​ൺ​സി​ഞ്ഞോ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ടി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക തി​രു​ക​ർ​മ​ങ്ങ​ൾ ഞാ​യ​റാ​ഴ്‌​ച ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടിന് ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​ക്കു​ള്ളി​ൽ ന​ട​ക്കും. ആ​ദ്യം മെ​ത്രാ​ൻ​മാ​രും വൈ​ദി​ക​രും അ​ണി​നി​ര​ക്കു​ന്ന പ്ര​ദ​ക്ഷി​ണം കൊ​ച്ചു​പ​ള്ളി​യി​ൽ നി​ന്നാ​രം​ഭി​ച്ച് മെത്രാ​പ്പോ​ലി ത്ത​ൻ​പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രും. 
          ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ മെത്രാ​പ്പോ​ലീ​ത്താ ആ​ർ​ച്ചു​ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യും. തു​ട​ർ​ന്ന് മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ തി​രു​ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. സീറോ​ മ​ല​ബാ​ർ സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ കാ​ർ​മ്മി​ക​നാ​യി​രി​ക്കും. ആ​ർ​ച്ചു​ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ, വ​ത്തി​ക്കാ​ൻ സെ​ക്ര​ട്ട​റി​യേ​റ്റ് ഓ​ഫ് സ്‌​റ്റേ​റ്റ് പ്ര​തി​നി​ധി ആ​ർ​ച്ചു​ബി​ഷ​പ് മോ​സ്റ്റ് റ​വ.​ ഡോ. എ​ഡ്‌​ഗ​ർ പഞ്ഞപാ​ർ​റ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രി​ക്കും. ആ​ർ​ച്ചു​ബി​ഷ​പ് മാ​ർ ജോർ​ജ് കൂ​വ​ക്കാ​ടി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന വി. ​കു​ർ​ബാ​ന​മ​ധ്യേ സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ് ക​ർ​ദി​നാ​ൾ ബസേ​ലി​യോ​സ് മാ​ർ ക്ലീ​മി​സ് വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. വിശുദ്ധ ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം പ​ള്ളി​യി​ൽ ആ​ശം​സാ​പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടും.
      സീ​റോ ​മ​ല​ബാ​ർ സ​ഭ​യു​ടെ മു​ൻ ആർ​ച്ചു​ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, ആ​ർ​ച്ചു​ബി​ഷ​പ് മോ​സ്റ്റ് റ​വ.​ ഡോ. എ​ഡ്‌​ഗ​ർ പഞ്ഞപാ​ർ​റ, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ മൂ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ഷംഷാ​ബാ​ദ് രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് പാ​ടി​യ​ത്ത്, ചെ​ത്തി​പ്പു​ഴ തി​രു​ഹ്യ​ദ​യ​പ​ള്ളി വി​കാ​രി​യും ആ​ശ്ര​മം പ്ര​യോ​രും മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ടി​ന്‍റെ മാ​തൃ​സ​ഹോ​ദ​ര സു​മാ​യ റ​വ. ഫാ. ​തോമ​സ് ക​ല്ലു​ക​ളം സി​എം​ഐ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ക്കും. മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട് എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യ​ർ​പ്പി​ക്കും.
          ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​ നി​ന്നു​മു​ള്ള ക​ർ​ദി​നാ​ള​ന്മാ​ർ, മെ​ത്രാ​ൻ​മാ​ർ, സംസ്ഥാ​ന മ​ന്ത്രി​മാ​ർ, എം​പി​മാ​ർ, എംഎ​ൽഎ​മാ​ർ, കേ​ന്ദ്ര, സം​സ്ഥാ​ന ഉ​ന്ന​ത ഉദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​ നി​ന്നും വൈ​ദി​ക​ർ, സ​ന്യ​സ്‌​ത​ർ, അ​ത്മായ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 4000ത്തിലധി​കം പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement