Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടൂറിസ്റ്റ് ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് 22 പേർക്ക് പരിക്കേറ്റു.

ടൂറിസ്റ്റ് ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് 22 പേർക്ക് പരിക്കേറ്റു.


വയനാട്: ദേശീയപാത തളിപ്പുഴ പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റിക്ക് സമീപം ടൂറിസ്റ്റ് ബസ്സ് താഴ്ച്ചയിലേക്ക് മറിഞ്ഞ് 22 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവം. മൈസൂർ പെരിയപട്ടണയിലെ കെ.പി.എസ്. ഹാരനല്ലി ഹൈസ്കൂളിൽ നിന്നും എറണാകുളം ഭാഗത്തേക്ക് വിദ്യാർത്ഥികളേയും കൊണ്ട് വിനോദയാത്ര വന്ന സ്കൂൾ ബസ്സാണ് അപകടത്തിൽ പെട്ടത്. സോണിയ (15), ഹന്ദന (14), ബാന്ധവ്യ (15), പ്രിയങ്ക (15), നിഖിത (15), നന്ദന (14), മോണിക്ക (15), ധനുഷ് (15), നൂതൻകുമാർ (15), റീത്ത (15), കീർത്തി (15), യശ്വിനി (15), വിനോദ് (15), അനുഷ (15), പുഷ്പിത (14), ദയാനന്ത് (34), മഹാദേവ പ്രസാദ് (37), സുനിത (30), ശങ്കർ (50), രാജൻ (72) ബിനീഷ് (44) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അൽപം സാരമായി പരിക്കേറ്റ രാജനേയും ബിനീഷിനേയും മേപ്പാടിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement