Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല തങ്ക അങ്കി ഘോഷയാത്ര; ഡിസംബർ 25, 26 തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ശബരിമല തങ്ക അങ്കി ഘോഷയാത്ര; ഡിസംബർ 25, 26 തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

പത്തനംതിട്ട: ശബരിമല മണ്ഡലപൂജയോട് അനുബന്ധിച്ച് തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായും  ഡിസംബർ 25, 26 തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ.
          25, 26 തീയതികളിൽ വെർച്ചൽ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000 മുതൽ 60,000 വരെയായി ക്രമീകരിക്കും. സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി. 25ന് ഉച്ചയ്ക്ക് ഒന്നിനു ശേഷം പമ്പയിൽ നിന്ന് പരമ്പരാഗത തീർത്ഥാടന പാതയിലൂടെ തീർത്ഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നതിനും നിയന്ത്രണമുണ്ട്. 
        തങ്ക അങ്കി ഘോഷയാത്ര 25ന് പമ്പയിലെത്തിയിട്ട് 6.15ന് സന്നിധാനത്ത് എത്തിച്ചേരുന്ന സാഹചര്യത്തിൽ തീർത്ഥാടകരെ പമ്പയിൽ നിന്ന് വൈകുന്നേരം അഞ്ചിനു ശേഷം, നിയന്ത്രണങ്ങൾ ഒഴിവാക്കി സന്നിധാനത്തേക്ക് കയറ്റിവിടുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
      ശബരിമല അയ്യപ്പവിഗ്രഹത്തിൽ മണ്ഡലപൂജയ്ക്ക് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടിരുന്നു.

 ആനക്കൊട്ടിലിൽ തങ്ക അങ്കി ദർശനം നടന്നു.  പ്രത്യേകം തയ്യാറാക്കിയ രഥത്തിൽ പൊലീസിന്റെ സുരക്ഷ അകമ്പടിയോടെ ആറന്മുള കിഴക്കേ നടയിൽ നിന്നായിരുന്നു ഘോഷയാത്രയ്ക്ക് തുടക്കം. 

ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ,  ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാർ, ദേവസ്വം കമ്മീഷണർ സി. വി. പ്രകാശ്, മുൻ എം.എൽ.എ മലേത്ത് സരളാദേവി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

 പമ്പയിൽ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് വൈകിട്ട് അഞ്ചോടുകൂടി  ശരം കുത്തിയിൽ എത്തി ക്ഷേത്രത്തിൽനിന്ന് ആചാരപൂർവ്വം സ്വീകരിച്ച്  സന്നിധാനത്തേക്ക് ആനയിക്കും. വൈകിട്ട് 6. 15 ന് സന്നിധാനത്ത് എത്തി 6.30 ന് തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. 26 ന് മണ്ഡലപൂജ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement